ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ കബിളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍ക്കാര്‍ ആവര്‍ത്തിച്ച് ശ്രമിക്കുന്ന അയ്യപ്പഭകതരുടെ വികാരം വൃണപ്പെടുത്തുന്നതിനാണ് . സുപ്രീം കോടതിയില്‍ പോലും തെറ്റായ വിവരം നല്‍കി ശബരിമല വിഷയം ആളിക്കത്തിച്ച് സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീനശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരമൊരു നടപടി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .
അന്‍പതിന് വയസ്സില്‍ താഴെയുള്ള 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത് . എന്നാല്‍ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ക്ക് അന്‍പത് വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്നാണ് തെളിഞ്ഞത് . ആ നിലയ്ക്ക് എന്തിനാണ് സുപ്രീംകോടതിയില്‍ ഇത്തരമൊരു തെറ്റായ വിവരം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണം . കോടതിയില്‍ സര്‍ക്കാര്‍ ഒരു വിവരം നല്‍കുമ്പോള്‍ അത് പൂര്‍ണ്ണമായും സത്യസന്ധമായിരിക്കണം . ഇത്തരം തെറ്റായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് വഴി തിരുത്തനാകാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു .
വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് കള്ളകളികളാണ് . അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ കോടതിയെവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് വഴി പുറത്ത് വന്നിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .
Discussion about this post