തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് കാശു ചോദിച്ചാൽ ഇനി കിട്ടില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. ശബരിമല കർമ്മ സമിതിയുടെ വിശ്വാസികളോടുള്ള അഭ്യർത്ഥനയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് എഡിറ്റ് ചെയ്ത് ചേർത്ത് പണം തട്ടാനുള്ള സിപിഎം സൈബർ ടീമിന്റെ ശ്രമത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഉയർന്നത്.
ആചാര ലംഘനത്തിനെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സർക്കാർ ശ്രമങ്ങളെ പ്രതിരോധിക്കാൻ ശതം സമർപ്പയാമി എന്ന മന്ത്രവുമായി ശബരിമല കർമ്മ സമിതി രംഗത്തെത്തിയിരുന്നു. വിശ്വാസികളോട് ധന സമർപ്പണം ചെയ്യാൻ ആവശ്യപ്പെട്ട് കർമ്മ സമിതി ചെയർ പേഴ്സൺ കെ.പി ശശികല ടീച്ചർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
തുടർന്നാണ് അഭ്യർത്ഥനയിൽ മറ്റൊരു അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്ത് ചേർത്ത് പണം തട്ടാനുള്ള ശ്രമവുമായി സിപിഎം സൈബർ സംഘം രംഗത്തെത്തിയത്. ആചാര ലംഘനത്തിനായി നെറികെട്ട വഴികൾ സ്വീകരിച്ച , അയ്യപ്പ ഭക്തരെ തല്ലിച്ചതച്ച സർക്കാരിന്റെ ആളുകൾ തന്നെയാണ് അയ്യപ്പ ഭക്തരുടെ ആവശ്യത്തിലേക്ക് പണം പിരിക്കുന്നത് അടിച്ചു മാറ്റാൻ നടക്കുന്നതെന്ന് അയ്യപ്പ ഭക്തർ ചൂണ്ടിക്കാട്ടി.
ശരിയായ അക്കൗണ് ഇതാണ്..
Bank Details
DHAN LAXMI BANK
Account No:014805300019067
IFSC:DLXB0000148
Branch :Kaloor , Eranakulam
SABARIMALA KARMA SAMITHI
Discussion about this post