ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിട്ടുള്ള റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി ആദ്യം സുപ്രീം കോടതി പരിഗണിക്കുന്നതായിരിക്കും. ഫെബ്രുവരി എട്ടിന് കോടതി ഹര്‍ജികള്‍ പരിഗണിച്ചേക്കും. ജനുവരി 22ന് പരിഗണിക്കുമെന്ന് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതിനെത്തുടര്‍ന്ന് ഈ തീയ്യതി പിന്നീട് മാറ്റുകയായിരുന്നു.
ഫെബ്രുവരി മാസത്തെ കേസുകളുടെ സാധ്യതാ പട്ടികയില്‍ ഫെബ്രുവരി എട്ടാം തീയ്യതിയാണ് ശബരിമല ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ റിട്ട് ഹര്‍ജികള്‍ മാത്രമാണ് സാധ്യതാ പട്ടികയിലുള്ളത്. പുനഃപരിശോധനാ ഹര്‍ജികള്‍ ഇതിനോടൊപ്പം പരിഗണിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Discussion about this post