യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഏറ്റവും ജമസമ്മതിയുള്ള മുഖ്യമന്ത്രിയെന്ന് സര്‍വ്വേ. ഇന്ത്യ ടുഡേ കര്‍വ്വി മൂഡ് ഓഫ് നേഷന്‍ പോളിലാണ് യോഗി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയത്. 40 ശതമാനം പേരാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി കാണുന്നത്. 2017ല്‍ ഇത് 30 ശതമാനമായിരുന്നു.
57 ശതമാനം പേര്‍ യോഗിയുടെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തി.17 ശതമാനം പേര്‍ ഭരണം ഏറ്രവും മികച്ചതെന്ന് വിലയിരുത്തി. 15 ശതമാനം പേര്‍ മാത്രമാണ് അസംതൃപ്തി അറിയിച്ചത്.
അഞ്ചില്‍ 3.7 ആണ് ഭരണത്തിന്റെ റേറ്റിംഗ് എന്നതും ശ്രദ്ധേയമായി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് മുഖ്യമന്ത്രിമാര്‍.
യുപിയില്‍ നിന്നുള്ള 2478 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൊതുതെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം പേര്‍ വിലയിരുത്തി. 22 ശതമാനം പേര്‍ മാത്രമാണ് ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തത്. 13000 പേരാണ് ഇത് സംബന്ധിച്ച സര്‍വ്വേയില്‍ പങ്കാളികളായത്. ഭൂരിപക്ഷം പേരും ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് വേണമെന്നതിനെ 22 ശതമാനം പേര്‍ മാത്രമാണ് എതിര്‍ത്തത്. 58 ശതമാനം പേര്‍ സുപ്രിം കോടതി വിധിക്ക് ശേഷം ക്ഷേത്രനിര്‍മ്മാണം മതിയെന്ന് രേഖപ്പെടുത്തി. 12 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
Discussion about this post