രഞ്ജി ട്രോഫിയുടെ സെമിഫൈനല്‍ മത്സരത്തില്‍ വിദര്‍ഭയുടെ ഉമേഷ് യാദവിന്റെ ബൗളിംഗ് കരുത്തിന് മുന്നില്‍ കേരളത്തിന് അടി തെറ്റുന്നു. ആദ്യ ഇന്നിംഗ്സില്‍ വിദര്‍ഭയ്ക്കെതിരെ 28.4 ഓവറില്‍ 106 റണ്‍സെടുത്ത് കേരളം ഓളൗട്ടാവുകയായിരുന്നു. 12 ഓവറില്‍ കേരളത്തിന് 48 റണ്‍സ് മാത്രമാണ് ഉമേഷ് യാദവ് വിട്ടുനല്‍കിയത്. ഏഴ് വിക്കറ്റും ഉമേഷ് യാദവ് എടുത്തു. ബാക്കി മൂന്ന് വിക്കറ്റെടുത്തത് രജനീഷ് ഗുര്‍ബാനിയാണ്.
കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് 37 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചു. അവസാന വിക്കറ്റില്‍ വിഷ്ണു വിനോദ്-നിധീഷ് എം.ഡി സഖ്യം 25 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലാദ്യമായിട്ടാണ് കേരളം രഞ്ജി ട്രോഫി മത്സരത്തില്‍ സെമിയില്‍ പ്രവേശിക്കുന്നത്.
ടോസ് നേടിയ വിദര്‍ഭ കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണിന് പകരം വന്നത് അരുണ്‍ കാര്‍ത്തിക്കായിരുന്നു.
Discussion about this post