ശബരിമലയില്‍ യുവതികളെ ദര്‍ശനത്തിനായി കൊണ്ടു പോയത് സര്‍ക്കാര്‍ അറിവോടെയെന്ന് പോലിസ് ഹൈക്കോടതിയില്‍ . കനക ദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും നാല് സിവില്‍ പോലിസുകാര്‍ സുരക്ഷ നല്‍കി. വിഐപി ഗേറ്റിലൂടെ കടത്തി കൊണ്ടു പോയത് പ്രതിഷേധക്കാരെ ഒഴിവാക്കാനെന്നും പത്തനംതിട്ട എസ്പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല കര്‍മ്മ സമിതി ഉള്‍പ്പടെ വലിയ പ്രതിഷേധം ഉയര്‍ത്തുമെന്ന് അറിയാവുന്നതിനാലാണ് സിവില്‍ വേഷത്തില്‍ പോയത്. പമ്പയിലെത്തി യുവതികള്‍ സുരക്ഷ ആവശ്യപ്പെടുകയായിരുന്നു എന്നും പോലിസ് വിശദീകരിക്കുന്നു.
ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും എശ്പി സത്യവാങ്മൂലത്തില്‍ പറയുന്നു. ഔദ്യോഗിക തിരക്കുള്ളതിനലാണ് സന്നിധാനത്ത് പോയി സമിതിയെ കാണാതിരുന്നത്. തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുന്ന തിരക്ക് ഉണ്ടായിരുന്നുവെന്നും എസ്പി പറയുന്നു.
Discussion about this post