പള്ളി തര്‍ക്കത്തില്‍ ശക്തമായ താക്കിതുമായി സുപ്രിം കോടതി. അധികാരവും കയ്യൂക്കും ഉപയോഗിച്ച് സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിച്ച എന്ത് ചെയ്യണമെന്ന് അറിയാമെന്ന് സുപ്രിം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. അന്തിമ വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചിലവ് നല്‌കേണ്ടിവരുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തള്ളി കൊണ്ടായിരുന്നു സുപ്രീംകോടതി പരാമര്‍ശം.
യാക്കോബായ വിഭാഗം കൈവശം വച്ചിരിക്കുന്ന പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍്ത്തഡോക്‌സ് സഭയ്ക്കാണെന്നും അത് വിട്ടു കൊടുക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി പുറപ്പെടുവിച്ച് മാസങ്ങളായിട്ടും അത് നടപ്പായി കിട്ടിയില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു. വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വിമുഖതയാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓര്‍ത്തഡോകസ് വിഭാഗം ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇതിനിടയിലാണ് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ചിലര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച നിരവധി പള്ളികളില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്.
Discussion about this post