തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ ലൈറ്റ് മോട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. ഡിഎംആര്‍സി മുഖ്യ ഉപദേഷാടാവ് ഇ ശ്രീധരന് യോഗത്തില്‍ പങ്കെടുക്കില്ല. ലൈറ്റ് മെട്രോ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയും ധന അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഉന്നയിച്ച അഭിപ്രായവ്യത്യാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പദ്ധതിയില്‍ സ്വകാര്യവത്കരണം വേണമെന്ന ധനവകുപ്പിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ലൈറ്റ് മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ നേരത്തെ തീരുമാനമായത്.
Discussion about this post