ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ വിമര്‍ശനവുമായി മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. ഐ.എസ്.ആര്.ഒ ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുന്ന വേളയില്‍ എന്തിനാണ് അംഗീകാരം നല്‍കിയതെന്ന് വിശദീകരിക്കണമെന്ന് സെന്‍കുമാര്‍ പറഞ്ഞു.
കൂടാതെ പുരസ്കാരം ലഭിക്കാനായി നമ്പി നാരായണന് എന്ത് സംഭാവനയാണ് നല്‍കിയെന്നും സെന്‍കുമാര്‍ ചോദിച്ചു. ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രഞ്ജനാണ് നമ്പി നാരായണനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ പോവുകയാണെങ്കില്‍ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും അമീര്‍ ഉള് ഇസ്ലാമുമൊക്കെ അവാര്‍ഡിന് അര്‍ഹരാകുമെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
Discussion about this post