കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലെ യുവതയോടെ ഭീകരവാദം ഏറ്റെടുത്ത് മരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. ഇവര്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുമ്പോഴും യുവതയോട് മരിക്കാനാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവരും ഇവരുടെ പാര്‍ട്ടിയും രാജ്യത്തോട് അനീതിയാണ് കാണിക്കുന്നത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ജമ്മു കശ്മീര്‍ ജില്ലയിലെ ഉദംപൂര്‍ ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണാനന്തരം അശോക ചക്രം ലഭിച്ച ലാന്‍സ് നായിക് അഹ്മദ് വാനിയെ അദ്ദേഹം പ്രശംസിച്ചു. അഹ്മദ് വാനിയുടെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചുവെന്നും അഹ്മദ് വാനിയെ എല്ലാവരും ഒരു മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹ്മദ് വാനി മുന്‍പ് ഭീകരവാദ പ്രവര്ത്തനത്തിലേര്പ്പെട്ടിരുന്നുവെന്നും പിന്നീട് മനം മാറ്റം സംഭവിച്ച് കരസേനയില്‍ ചേര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഭീകരവാദിയായി മരിക്കുന്നതിനെക്കാള്‍ നല്ലത് ഒരു പട്ടാളക്കാരനായി മരിക്കുന്നതാണെന്ന് കശ്മീലെ യുവത മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ കശ്മീരിലെ യുവത മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post