രണ്ട് ദിവസം നീണ്ട് നിന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനകാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍കാന്‍ തീരുമാനം . പണി മുടക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തതാണ് കാരണം .
ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല . ഇത്തരത്തില്‍ ശമ്പളം പിടിക്കാത്ത സമയത്ത് പണിമുടക്ക് ദിനനങ്ങള്‍ സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കുന്ന രീതിയാനുള്ളത് . എന്നാല്‍ പണിമുടക്ക് ദിനത്തിലെ അവധി പിന്നീട് കാഷ്വല്‍ ലീവില്‍ കുറയ്ക്കുകയാണ് പതിവായി ചെയ്യുന്നത് .
4860 ജീവനക്കാരുള്ള സെക്രട്രിയേറ്റില്‍ ആദ്യ ദിനത്തില്‍ 111 പേരും രണ്ടാമത്തെ ദിവസം 115 പേരും മാത്രമാണ് ജോലിയ്ക്കായി എത്തിയത് . മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല . പണിമുടക്കിന്റെ പേരില്‍ കട അടച്ചവരും മറ്റു ജോലികള്‍ക്ക് പോവാതിരിക്കുകയും – സാധിക്കാതെ ഇരുന്നവര്‍ക്കും രണ്ട് ദിവസത്തെ ശമ്പളം പോയി കിട്ടി .
Discussion about this post