ഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് സംസ്ഥാനങ്ങളും ബിജെപിയാണ് ഭരണത്തില്‍. ലോക്സഭക്കൊപ്പം തെരഞ്ഞെടുപ്പ് നടന്നാല്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
നേരത്തെ രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ ലോക്സഭക്കൊപ്പം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. രാജ്യമൊട്ടാകെ ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയത്തിന്റെ ശക്തരായ വക്താക്കളാണ് മോഡിയും അമിത് ഷായും.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബറിലും ഝാര്‍ഖണ്ഡില്‍ ഡിസംബറിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മഹാരാഷ്ട്രയില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ശിവസേന അനുകൂലമാണ്. എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും സംസ്ഥാന ബിജെപിയും കാലാവധി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹത്തിലാണ്.
ഝാര്‍ഖണ്ഡിലും ബിജെപിയിലെ ഒരു വിഭാഗത്തിന് എതിരഭിപ്രായമുണ്ട്. എന്നാല്‍ ഹരിയാന പൂര്‍ണമായും അനുകൂലമാണ്. മോഡിയും അമിത് ഷായുമാകും അന്തിമ തീരുമാനം എടുക്കുക.
Discussion about this post