സുല്‍ത്താന്‍ ബത്തേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോര്‍ജിനെ വയനാട് ഡി.സി.സിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കേസില്‍ ഒ.എം.ജോര്‍ജ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പോക്‌സോ കേസാണ് ഒ.എം.ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ ഒ.എം.ജോര്‍ജ് ഒളിവിലാണ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തിലാണുള്ളത്. ഒന്നരവര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.
Discussion about this post