കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ കത്ത് .
താങ്കളുമായി ചിലവഴിച്ച അഞ്ച് നിമിഷത്തെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മനോഹര്‍ പരീക്കര്‍ കത്തില്‍ പറയുന്നു . താനോ രാഹുലോ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു .
പ്രധാനമന്ത്രി നരേന്ദ്രമോദി ചില കാര്യങ്ങള്‍ മറച്ചു വെയ്ക്കുന്നതായും , കരാറില്‍ ദുരൂഹതയുണ്ടെന്നും പരീക്കര്‍ തന്നോട് പറഞ്ഞതായി രാഹുല്‍ പറഞ്ഞിരുന്നു . കൂടാതെ കരാറിലെ മാറ്റം പ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍ അറിഞ്ഞിരുന്നില്ലെന്നും പരീക്കറിന്റെ അനുവാദമോ അറിവോ ഇല്ലാതെ പ്രധാനമന്ത്രി കരാറില്‍ മാറ്റം വരുത്തുകയായിരുന്നു എന്നും രാഹുല്‍ ആരോപിച്ചിരുന്നു . ഇതിന് പിന്നാലെയാണ് മനോഹര്‍ പരീക്കര്‍ കത്തുമായി രംഗത്തെത്തിയിരിക്കുന്നത് .
രോഗത്തോടു മല്ലടിക്കുന്ന ഒരാളുടെ പേരില്‍ രാഹുല്‍ നുണ പറഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പ്രതികരിച്ചു.
Discussion about this post