കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ കുതിപ്പ് അനുഭവപ്പെടുന്നു. ഇന്ന് സെന്‍സെക്സ് 100 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി 10,850ന് മുകളിലായി.
സെന്‍സെക്സില്‍ മുന്നിട്ട് നില്ക്കുന്നവര് ഹീറോ മോട്ടോകോര്‍പ്പ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ടാറ്റാ മോട്ടോഴ്സ്, ബജാജാ ഓട്ടോ എന്നിവരാണ്.
കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്ക് സഹായകരമാവുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കൂടാതെ മധ്യവര്‍ഗത്തിന് നികുതിയില്‍ ഭേദഗതി വരുത്താനും സാധ്യതയുണ്ട്. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലായിരിക്കും ബജറ്റ് അവതരിപ്പിക്കുക.
Discussion about this post