വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ ആദായ നികുതിയടക്കേണ്ടതില്ലായെന്ന് കേന്ദ്ര ബജറ്റില്‍ പറയുന്നുണ്ടെങ്കിലും വാര്‍ഷിക വരുമാനം പത്ത് ലക്ഷം വരെയായാലും നികുതി അടക്കേണ്ടി വരില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിന് വേണ്ടി ചില നിക്ഷേപങ്ങള്‍ നടത്തുകയും ചില കിഴിവുകളും നേടിയാലും മാത്രം മതി.
5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്‍ മൊത്തം റിബേറ്റ് ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് നികുതിയടക്കുന്നവര്‍ക്ക് 12,500 രൂപ ആനുകൂല്യമായി ലഭിക്കുന്നതായിരിക്കും. മുന്‍പ് ഈ തുക 2,500 രൂപയായിരുന്നു.
ഇത് കൂടാതെ കിഴിവ് ലഭിക്കുന്ന തുകയും വര്‍ധിപ്പിച്ചിരുന്നു. 50,000 രൂപയാണ് ഇനി മുതല്‍ കിഴിവായി ലഭിക്കുക. മുന്‍പ് ഈ തുക 40,000 രൂപയായിരുന്നു.
പ്രൊവിഡന്റ് ഫണ്ട്, നികുതി ലാഭിക്കാനുള്ള മ്യൂച്ചല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ്, കാലാവധി നിക്ഷേപം എന്നിവയില്‍ നിക്ഷേപിക്കുന്നത് മൂലം 1.5 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ കിഴിവ് ലഭിക്കും. ഇതിന് പുറമെ ഭവന വായ്പയുടെ തിരിച്ചടവില്‍ നികുതി കിഴിവായി 2 ലക്ഷം രൂപ ലഭിക്കുന്നതാണ്. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമായി 50,000 രൂപ വരെ എടുക്കാവുന്നതാണ്. ദേശീയ പെന്ഷന് സ്കീമില്‍ സംഭാവന ചെയ്യുന്നത് മൂലം 50,000 രൂപ കിഴിവായി ലഭിക്കും. സ്റ്റാന്‍ഡേഡ് ഡിഡക്ഷന് എന്നതില്‍ 50,000 രൂപയും കിഴിവായി ലഭിക്കും.
മേല്‍ പറഞ്ഞ കിഴിവുകള്‍ എല്ലാം കുറക്കുമ്പോള്‍ 10 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന ഒരാള്‍ക്ക് നികുതിയടക്കേണ്ട വരുമാന തുക 5 ലക്ഷമായി കുറയുന്നതാണ്. ഈ തുകയ്ക്ക് നികുതിയടക്കേണ്ടതില്ല.
Discussion about this post