ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ഗുജറാത്തിലെ ഉന്‍ജയില്‍ എനിന്നുള്ള എംഎല്‍എ ആശാ പട്ടേലാണ് രാജിവച്ചത്. സ്പീക്കര്‍ രാജേന്ദ്ര തിപാഠിയ്ക്ക് രാജിക്കത്ത് നല്കി.സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയെ പ്രശംസിച്ച് കൊണ്ടാണ് ആശയുടെ രാജി പ്രഖ്യാപനം. സാമ്പത്തീക സംവരണം പട്ടേല്‍ സമുദായത്തിന് ഗുണകരമാകുമെന്നും അവര്‍ പറഞ്ഞു.ആശയുടെ രാജി തീരുമാനത്തെ ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
ലോകസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ഉണ്ടായ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും എംഎല്‍എയുമായി അല്‍പേഷ് താക്കൂര്‍ ഇന്നലെ മുഖ്യമന്ത്രി വിജയ് രൂപാണിയെ സന്ദര്‍ശിച്ചിരുന്നു.ഒബിസി നേതാവായ താക്കൂര്‍ സമുദായം വഞ്ചിക്കപ്പെട്ടുവെന്ന ആരോപണം കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തി.
Discussion about this post