ശബരിമല വിഷയത്തില്‍ വിശ്വാസവും ഭരണഘടനാ അവകാശങ്ങളും ഒന്നിച്ച് വിലയിരുത്തേണ്ടതില്ലെന്ന് നടന്‍ അജു വര്‍ഗീസ് പ്രതികരിച്ചു. ശബരിമലയില്‍ ഭൂരിഭാഗം ജനങ്ങളുടെ ആവശ്യമാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്ന് അജു പറഞ്ഞു. കേരളകൗമുദിയുടെ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഭൂരിഭാഗം ജനങ്ങളും വിശ്വാസത്തിന്റെ കൂടെയാണെന്ന് തനിക്ക് പത്ര മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചുവെന്ന് അജു വര്‍ഗീസ് പറഞ്ഞു. സിനിമാ രംഗത്തുള്ള ചിലര്‍ ശബരിമലയില്‍ പോകില്ലെന്ന് അഭിപ്രായപ്പെട്ടത് അവരുടെ ഇന്റര്‍വ്യൂവിലൂടെ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അജു പറഞ്ഞു. വിഷയത്തില്‍ ചില രാഷ്ട്രീ മുതലെടുപ്പ് നടക്കുന്നുണ്ടെന്നും അജു വര്‍ഗീസ് അഭിപ്രായപ്പെട്ടു. താന്‍ ഒരു ഹിന്ദുവല്ലാത്തത് കൊണ്ട് വിഷയത്തില്‍ കാര്യമായ അറിവില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.
Discussion about this post