തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം എന്‍ഡിഎ യില്‍ തിരിച്ചെത്താമെന്നാണ് ചന്ദ്രബാബുനായിഡു കരുതുന്നതെങ്കില്‍ അത് നടക്കില്ല എന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. ആന്ധ്രയിലെ വിഴിയനഗരത്തില്‍ ബിജെപി ബൂത്ത് കാര്യകര്‍ത്താക്കളുമായി സംസാരിയ്ക്കവേയായിരുന്നു അമിത്ഷായുടെ ഈ പ്രസ്താവന.
യൂ ടേണ്‍ മുഖ്യമന്ത്രി എന്നാണ് അമിത് ഷാ ചന്ദ്രബാബുനായിഡുവിനെ വിശേഷിപ്പിച്ചത്. കോങ്ങ്രസ്സ് പാര്‍ട്ടിക്കാരനായിരുന്ന നായിഡു അടിയന്തിരാവസ്ഥ സമയത്ത് സഞ്ജയ് ഗാന്ധിയുടെ അടുപ്പക്കാരനായിരുന്നു. കോണ്‍ഗ്രസ്സ് തോറ്റപ്പോള്‍ എന്‍ ടി രാമറാവുവിന്റെ തെലുഗുദേശം പാര്‍ട്ടിയിലേയ്ക്ക് മറുകണ്ടം ചാടി. അവസരമെത്തിയപ്പോള്‍ എന്‍ ടീ രാമറാവുവിനെ പിറകില്‍ നിന്ന് കുത്തി തെലുഗുദേശം പാര്‍ട്ടി കൈക്കലാക്കി മുഖ്യമന്ത്രിയായി. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായപ്പോള്‍ നായിഡു എന്‍ഡിഎ യുടെ ഭാഗമായി.
2004ല്‍ എന്‍ഡിഎ പരാജയപ്പെട്ടപ്പോള്‍ മുന്നണി വിട്ടു. അത് കഴിഞ്ഞ് പ്രധാന മുന്നണിയിലൊന്നും ചേരാതെ നിന്ന നായിഡു നരേന്ദ്രമോദിയുടെ സഹായത്താലേ ഇനി അധികാരം രുചിയ്ക്കാനാകൂ എന്ന് വന്നപ്പോള്‍ വീണ്ടും എന്‍ഡിഎ യുടെ കൂടെ കൂടി. തെലങ്കാന തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് വീണ്ടും മറുകണ്ടം ചാടി അത്രയും നാള് എതിര്‍ത്തുകൊണ്ട് നിന്ന കോണ്‍ഗ്രസ്സിനോട് വീണ്ടും ചേര്‍ന്നു. തെലുങ്കരെ നായിഡു അപമാനിയ്ക്കുകയാണുണ്ടായത്. അമിത് ഷാ പറഞ്ഞു. എന്നാല്‍ തെലങ്കാന തിരഞ്ഞെടുപ്പില്‍ വന്‍ പരാജയമായപ്പോല് കോങ്ങ്രസ്സ് മുന്നണിയില്‍ നിന്നും മറുകണ്ടം ചാടി ഇപ്പോള്‍ മഹാഗഡ്ബന്ധന് ഉണ്ടാക്കാന്‍ നടക്കുകയാണ്. ഷാ തുടര്‍ന്നു.
ഈ വരുന്ന തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ബീജേപീ അധികാരത്തിലെത്തുമ്പോള്‍ തിരികെ എന്‍ഡിഎ യിലെത്താം എന്നാണ് നായിഡൂവിന്റെ മനസ്സിലിരുപ്പെങ്കില്‍ ഇനി അത് നടക്കില്ല. എന്‍ഡിഎ യുടെ വാതിലുകള്‍ എന്നെന്നേക്കുമായി ചന്ദ്രബാബുനായിഡുവിനു മുന്നില്‍ അടഞ്ഞിരിയ്ക്കും. അമിത് ഷാ പറഞ്ഞു.
ആദ്യമായാണ് അതിശക്തമായി ഇത്തരം അവസരവാദരാഷ്ട്രീയക്കാരോട് എന്‍ഡിഎ പ്രതികരിയ്ക്കുന്നത്. ഇനിയും ഇത്തരം കാല്മാറാട്ടക്കാരെ വച്ചുപൊറുപ്പിയ്ക്കാന് തയ്യാറല്ല എന്നത് ഒരു പുതിയ രാഷ്ട്രീയത്തിലേക്ക് ദേശീയരാഷ്ട്രീയം നടന്നടുക്കുന്നതിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു.
Discussion about this post