സാന്റിയാഗോ: ഫുട്ബോളില്‍ തോല്‍വി അത്ര വലിയ കാര്യമൊന്നുമല്ല, ഒരു നിമിഷത്തെ നിര്‍ഭാഗ്യം മതി എല്ലാം മാറിമറിയാന്‍..തോറ്റത് കൊളംബിയ പോലുള്ള ലാറ്റിനമേരിക്കന്‍ പ്രബലരോടാവുമ്പോള് അത്രയൊന്നും പറയേണ്ടതുമല്ല. പക്ഷേ ബ്രസില്‍ കൊളംബിയോട് തോറ്റതിന് മുകളില്‍ പറഞ്ഞ യാതോരു ന്യായീകരണവും പോരാതെ വരും. അത്ര ദയനീയമായിരുന്നു ദുംഗയുടെ ടീമിന്റെ പ്രകടനം.
ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയമല്ല, നെയ്മര്‍ കളിയുടെ അവസാനം ചുവപ്പ് കാര്‍ഡ് കണ്ടതും ബ്രസിലിന് വലിയ തിരിച്ചടിയായത്. വെനിസ്വേലയ്ക്കെതിരായ അടുത്ത നിര്‍ണായക മത്സരത്തില്‍ നെയമറില്ലാത്തത് ദുംഗയുടെ സംഘത്തിന് നാഥനില്ല അവസ്ഥ സമ്മാനിക്കും. അടുത്ത കളി തോറ്റാല്‍ ബ്രസിലിന് ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്കുള്ള വഴി തുറക്കുമെന്നത് ബ്രസീല്‍ ആരാധകരുടെ ഉറക്കം കെടുത്തും. 22നാണ് വെനിസ്വേലയുമായുള്ള മത്സരം.
മുന്നേറ്റനിരയുടെ സമ്പൂര്‍ണ പരാജയമാണ് ബ്രസീലിന്റെ പതനത്തിന് വഴിവച്ചത്. മുന്നേറ്റ നിരയില്‍ നെയമര്‍ പാടെ നിറം മങ്ങി. ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് കൃത്യമായി നിറയൊഴിക്കാനാവാതെ പോയ ഈ ആക്രമണ നിരയെവച്ച് ദുംഗെയ്ക്ക് കാര്യമായോന്നും ചെയ്യാനാവില്ലെന്ന് മത്സരം തെളിയിച്ചു.
ജെയ്സണ്‍ മുറിയോ ആണ് കളിയുടെ 36 ാം മിനിറ്റില്‍ നിര്‍ണായക ഗോള്‍ നേടിയത്. പെറുവുമായാണ് കൊളംബിയയുടെ അടുത്ത മത്സരം.
Discussion about this post