രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിദര്‍ഭ കിരീടം നേടി. ഫൈനല്‍ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ 78 റണ്‍സിന്റെ വിജയമാണ് വിദര്‍ഭ നേടിയത്.
ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ 205 റണ്‍സായിരുന്നു നേടിയത്. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയെ 127 റണ്‍സിന് വിദര്‍ഭ പുറത്താക്കിയിരുന്നു.
രണ്ട് ഇന്നിംഗ്സിലുമായി ആദിത്യ സര്‍വാതെ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇത് സൗരാഷ്ട്രയുടെ മൂന്നാം രഞ്ജി ട്രോഫി ഫൈനല്‍ തോല്‍വിയാണ്. മുന്‍പ് 2013ലും 2016ലും സൗരാഷ്ട്ര ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ കിരീടം ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്ന് ചിലര്‍ പറഞ്ഞുവെന്നും ഇപ്പോള്‍ കിരീടം വീണ്ടും നേടിയതിലൂടെ അവര്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് വിദര്‍ഭയെന്ന് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.
Discussion about this post