മുംബൈയിലെ മുംബ്ര ദേവി ക്ഷേത്രത്തിലെ മഹാപ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി പിടിയിലായ ഐ.എസ് ഭീകരര്‍. മുംബൈയ്ക്ക് സമീപമുള്ള ഥാനെയിലെ മുംബ്രൈയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മുംബ്രേശ്വര്‍ ക്ഷേത്രത്തിലെ മഹാപ്രസാദത്തിലായിരുന്നു ഐ.എസ് സംഘം വിഷം കലര്‍ത്താന്‍ ശ്രമിച്ചത്. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പിടികൂടിയ 10 ഐ.എസ് ഭീകരരായിരുന്നു പദ്ധതിയിട്ടത്.
പിടിയിലായ ഐ.എസ് ഭീകരന് താല പോത്രികായിരുന്നു വിവരങ്ങള്‍ നല്‍കിയത്. എല്ലാ കൊല്ലവും ആയിരക്കണക്കിന് ഭക്തര്‍ ഭണ്ഡാര ആഘോഷ ദിനത്തില്‍ ശിവ പ്രസാദം ഭക്ഷിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. വിഷം കലര്‍ത്താന്‍ അന്ന് ശ്രമിച്ചുവെന്നും എന്നാല്‍ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 4ന് ശിവരാത്രി ആഘോഷ വേളയില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടുവെന്നും താല പോത്രിക് പറഞ്ഞു.
സംഭവത്തിനെതിരെ ഥാനെ പോലീസ് കമ്മീഷണര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന വലിയ ആഘോഷങ്ങള്‍ക്ക് വേണ്ട സുരക്ഷ നല്‍കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തെക്കേ മുംബൈയിലെ നാഗ്പഡയില് ബി.എം.സി നടത്തുന്ന ഒരു ആശുപത്രിയിലെ മരുന്നുകളില്‍ വിഷം കലര്‍ത്താനും ഐ.എസ് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ആശുപത്രിയിലെ തന്നെ ജീവനക്കാരനായ ജൈനം കുറ്റേപഡിയുടെ സഹായവും ഐ.എസ് ഭീകരര്‍ നേടിയിരുന്നു. ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്നയാളാണ് ജൈനം കുറ്റേപഡി. ഇയാളും നിലവില്‍ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലാണ്.
Discussion about this post