തേജസ്വി യാദവ് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഉപമുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തേജസ്വിക്ക് അനുവദിച്ചിരുന്ന ബംഗ്ലാവ് ഒഴിയണമെന്ന ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ തേജസ്വി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.തേജസ്വിയുടെ ആവശ്യം നേരത്തെ പട്‌ന ഹൈക്കോടതിയും തള്ളിയിരുന്നു.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വിയാദവ്. നേരത്തെ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും, മായാവതിയും ബംഗ്‌ലാവ് ഒഴിയാത്തത് വിവാദമായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ഇരുവരും പിന്നീട് സര്‍ക്കാര്‍ ഭവനങ്ങള്‍ വിട്ടു നല്‍കിയത്. വീട് ഒഴിയുമ്പോള്‍ അഖിലേഷ് യാദവ് വീടിന് നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവം നാണക്കേടുണ്ടാക്കിയിരുന്നു.
Discussion about this post