ഗോഹത്യ നടത്തിയ യുവാക്കള്‍ക്കെതിരെ ദേശീയ ഗോ രക്ഷ നിയമപ്രകാരം കേസെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. യുവാക്കള്‍ക്കെതിരെ കേസെടുത്ത മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി തെറ്റെന്ന് പി ചിദംബരം പറഞ്ഞു.
തെറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റ് വരുത്തിയാല്‍ തിരുത്താന്‍ മടിയില്ലെന്നും പി ചിദംബരം പറഞ്ഞു. പശുക്കളെ കൊന്നതിന് മൂന്ന് യുവാക്കള്‍ക്കെതിരെ ഇന്നലെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിരുന്നു.
കേസില്‍ ദേശീയ ഗരക്ഷ വകുപ്പ് ചുമത്തിയതിനെതിരെ നേരത്തെ ദിഗ് വിജയ് സിംഗും രംഗത്തെത്തിയിരുന്നു. കമല്‍നാഥ് സര്‍ക്കാര്‍ ഇത് രണ്ടാം തവണയാണ് പശുകടത്തിന്റെ പേരില്‍ നടപടി എടുക്കുന്നത്.
കണ്ഡവ് ജില്ലയിലെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. നേരത്തെ മെഹ്ബൂഹ് ഖാന്‍, റോഡ്മാല്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post