സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്ക് പറ്റിയ മാവോയിസ്റ്റിന് ഇന്ത്യന്‍ ജവാന്‍ രക്തം ദാനം ചെയ്തു. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകന്‍ ഷോമുവിനാണ് സി.ആര്‍.പി.എഫ് ജവാന്‍ രാജ്കമല്‍ രക്തം ദാനം ചെയ്തത്. ആവശ്യമുള്ള സമയത്ത് മറ്റൊരു ഇന്ത്യക്കാരനെ സഹായിക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്ന് രാജ്കമല്‍ പ്രതികരിച്ചു. പ്രവൃത്തിക്ക് അഭിനന്ദനങ്ങളേറ്റുവാങ്ങുകയാണ് രാജ്കമല്‍.
ജനുവരി 29ന് ഖുണ്ടി ജില്ലയിലെ മുര്‍ഹുവിലായിരുന്നു സുരക്ഷാ സേനയായ കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ ടീമും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇതില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷോമുവിനെ ചികിത്സയ്ക്കായി റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെത്തിച്ചിരുന്നു. രക്തം ആവശ്യമുണ്ടെന്നറിഞ്ഞപ്പോള്‍ സി.ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ സഞ്ജയ് ആനന്ദ് ലത്കര്‍ തന്റെ ടീമംഗങ്ങളെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് സി.ആര്‍.പി.എഫ് 133-ാം ബറ്റാലിയനിലെ അംഗമായ രാജ്കമല്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.
https://twitter.com/crpfindia/status/1092666642033790977
Discussion about this post