രാജ്യത്ത് നുഴഞ്ഞ് കയറ്റക്കാര്‍ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കും . അസമില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡല്‍ഹിയില്‍ എ.സി റൂമുകളില്‍ ഇരിക്കുന്ന ഞങ്ങളുടെ എതിരാളികള്‍ പൗരത്വ ബില്ലിനെക്കുറിച്ച് വ്യാപകമായി തികച്ചും തെറ്റിധാരണജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും അസമിലെയും സംസ്കാരങ്ങളും വിഭവങ്ങളും സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ് . ബില്ലിലെ അനുശ്ചേദം ആറ് എത്രയും വേഗം സര്‍ക്കാര്‍ നടപ്പിലാക്കും .
ഇപ്പോള്‍ ചോദ്യവുമായി എത്തുന്ന ചിലരോട് ആസാമിന് ചോദിക്കാന്‍ ഉള്ളത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം അവര്‍ എവിടെയായിരുന്നു എന്നാണ് . അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അസമിനെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കുകയില്ല . ഞാന്‍ അവരോടു പൊരുതുക തന്നെ ചെയ്യും . സ്വന്തം നാടും വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ വേദന ഉള്‍ക്കൊള്ളാന്‍ നമ്മള് തയ്യാറാകണം .
അസം നിയമത്തിന്റെ ആത്മാവായ അനുശ്ചേദം 6 കഴിഞ്ഞ 35 വര്‍ഷമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല . ഈ സര്‍ക്കാര്‍ അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്നും . കേന്ദ്ര ആഭ്യന്തരവകുപ്പ് രൂപം നല്കിയ ഉന്നതാധികാര സമിതി നിയമം വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .
Discussion about this post