പട്‌ന : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. അദ്ദേഹത്തിന്റെ വിയോഗം ബിഹാർ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘പാർട്ടിയിലെ തന്റെ സഹപ്രവർത്തകനും വർഷങ്ങളായുള്ള സുഹൃത്ത് ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. അദ്ദേഹത്തിന്റെ മരണത്തിൽ താൻ അനുശോചനം അറിയിക്കുന്നു. ബിഹാറിലെ ബിജെപിയുടെ ഉയർച്ചയ്ക്കും വിജയത്തിനും അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ താൻ ആദരിക്കുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിന് എന്നേന്നക്കുമായി നഷ്ടമായത് രാഷ്ട്രീയത്തിലെ ഒരു മാഹാനായ വ്യക്തിയെയാണെന്ന് കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും താൽപ്പര്യങ്ങൾക്കായാണ് സമർപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം ബിഹാർ രാഷ്ട്രീയത്തിൽ നികത്താനാവാത്ത ശൂന്യതയാണ്. അമിത് ഷാ എക്സിൽ കുറിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻ ഡെപ്യൂട്ടിയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രി എന്ന നിലയിൽ ദീർഘകാലം അദ്ദേഹം എന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹവുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. ഒരു യഥാർത്ഥ സുഹൃത്തിനെയും കഠിനാധ്വാനിയായ രാഷ്ട്രീയക്കാരനെയും ഇന്ന് തനിക്ക് നഷ്ടപ്പെട്ടു മുഖ്യമന്ത്രി പറഞ്ഞു.
ബിഹാറിലെ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ തേജസ്വി യാദവ് ബീഹാറിലെ മുൻ ഉപമുഖ്യമന്ത്രിയും , തേജസ്വി യാദവിന്റെ പിതാവും ആർജെഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവും അനുശോചനം രേഖപ്പെടുത്തി.
Discussion about this post