ശ്രീനഗർ: ഭീകരരുടെ ഭീഷണി വകവയ്ക്കാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി ശ്രീനഗറിലെ ജനങ്ങൾ. ഇക്കുറി മണ്ഡലത്തിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഇന്നലെയായിരുന്നു ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നത്.
വൈകീട്ടുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 36.58 ശതമാനം ആണ് മണ്ഡലത്തിലെ പോളിംഗ്. 25 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇത്രയും ഉയർന്ന പോളിംഗ് ശതമാനം ഉണ്ടായത്. 1996 ലെ തിരഞ്ഞെടുപ്പിൽ 40.94 ശതമാനം ആയിരുന്നു പോളിംഗ്. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുത്തനെ താഴുകയായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14.43 ശതമാനം ആയിരുന്നു ശ്രീനഗർ മണ്ഡലത്തിലെ പോളിംഗ് ശതമാനം.
എന്നാൽ രാവിലെ 11 മണിയോടെ തന്നെ മണ്ഡലം ഈ പോളിംഗ് ശതമാനം മറികടന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകീട്ട് മൂന്ന് മണിയോടെ പോളിംഗ് ശതമാനം 29 ആയി ഉയർന്നു. വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ പേർ വോട്ട് ചെയ്യാൻ എത്തിയിരുന്നു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടെടുപ്പ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇത്. കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതും ഭീകരവാദം നിയന്ത്രിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞതുമാണ് പോളിംഗ് ശതമാനം വർദ്ധിക്കാൻ കാരണം എന്നാണ് വിലയിരുത്തൽ. കശ്മീരിൽ കേന്ദ്രസർക്കാർ നടത്തിയ നിരന്തരമായ ഇടപെടൽ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് കശ്മീരിലെ ജനങ്ങളെ ബോധവാന്മാരാക്കിയിട്ടുണ്ട്.
നാലാംഘട്ട തിരഞ്ഞെടുപ്പിൽ ആയിരുന്നു ശ്രീനഗർ ലോക്‌സഭാ മണ്ഡലം വിധിയെഴുതിയത്. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിൽ ആയിരുന്നു.
Discussion about this post