ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന ഘടകം നിലപാടിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ പ്രസ്താവന. ശബരിമലയില്‍ യുവതി പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മുന്‍ധനമന്ത്രി പി. ചിദംബരം. പറഞ്ഞു. ‘ഭയമില്ലാതെ ഇന്ത്യയുടെ ആശയം സംരക്ഷിക്കാന്‍’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് ചിദംബരത്തിന്റെ നിലപാട് വ്യക്തമാക്കല്‍.
വ്യക്തിപരമായി വിധിക്കനുകൂലമാണ്. അതേസമയം സാധാരണ സ്ത്രീപുരുഷന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും അവരുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നത് തടയാനാവില്ലെന്നും ചിദംബരം പറയുന്നു.
.
എന്നാല്‍, ശബരിമല വിഷയത്തില്‍ ഒരാള്‍ക്ക് സുനിശ്ചിതമായ തീരുമാനം എടുക്കാനാവില്ല. വ്യക്തിപരമായി വിധിയെ അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിപ്രായം മാറ്റിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post