തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്നു സത്യജിത് ബിസ്വാസിന്റെ കൊലപാതകത്തില്‍ തൃണമൂല്‍ മുന്‍ എം.പിയും നിലവില്‍ ബി.ജെ.പി അംഗവുമായ മുകുള്‍ റോയ്ക്കെതിരെ ബംഗാള്‍ പോലീസ് എഫ്.ഐ.ആര് സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരുകളും എഫ്.ഐ.ആറിലുണ്ട്. ഇത് കൂടാതെ ഹന്ശ്കലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
https://braveindianews.com/10/02/199202.php
ഞായറാഴ്ചയായിരുന്നു തൃണമൂല്‍ എം.എല്‍.എ സത്യജിത് ബിസ്വാസ് കൊലപ്പെട്ടത്. സരസ്വതി പൂജയുടെ തലേന്ന് നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ അദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു. ബി.ജെ.പിയാണ് ആക്രമത്തിന് പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ മമത ബാനര്‍ജി തന്നെയാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമെന്ന് ബി.ജെ.പിയും ആരോപിച്ചു.
മന്മോഹന് സിംഗ് സര്‍ക്കാരിന് കീഴില്‍ അദ്ദേഹം റെയില്‍വെ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.
Discussion about this post