ആറു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ അഞ്ച് ഭീകരെ സൈന്യം വധിച്ചു . ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സൈനികരും തീവ്രവാദികളും തമ്മില്‍ എട്ടുമുട്ടലാരംഭിച്ചത് . ഉച്ചയ്ക്ക് 12 മണിയോടെ ഭീകരരെ സൈന്യം വധിച്ചു . ഇതിന് പിന്നാലെ പ്രദേശത്ത് നിന്നുമുണ്ടായ കല്ലേറില്‍ പ്രദേശവാസികള്‍ക്കും 4 സിആര്‍പിഎഫ് ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട് .
കുല്‍ഗാം ജില്ലയിലെ കെല്ലം ദേവ്സര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‍ പോലീസ് , രാഷ്ട്രീയ റൈഫിള്‍സ് , സി.ആര്‍.പി.എഫ് സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു .
കൊല്ലപ്പെട്ട തീവ്രവാദികള്‍ എല്ലാം പ്രദേശവാസികള്‍ ആയിരുന്നെന്നും ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും സൈനിക വക്താവ് അറിയിച്ചു .
Discussion about this post