തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്നും കുറഞ്ഞു.. പെട്രോളിന് 10 പൈസയ്ക്കടുത്തും ഡീസലിന് 20 പൈസയ്ക്കടുത്തുമാണ് കുറഞ്ഞത്.
ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 73.48 രൂപയും ഡീസലിന് 70.38 രൂപയുമാണ് നിരക്ക്. കൊച്ചിയിൽ പെട്രോൾ വില 72.06 രൂപയും ഡീസൽ വില 68.98 രൂപയുമാണ് നിരക്ക്. കോഴിക്കോട്ട് പെട്രോളിന് 72.49 രൂപയാണ്. ഡീസലിന് 69.57 രൂപയുണ് ഒരു ലിറ്ററിൻറെ നിരക്ക്.
ക്രൂഡ് ഓയിൽ നിരക്ക് അന്താരാഷ്ട്ര തലത്തിൽ 60 കളിൽ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 61.76 ഡോളറാണ്.
Discussion about this post