കലാഭവന്‍ മണിയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ എറണാകുളം സി.ജെ.എം കോടതി അനുമതി നല്കി . നടന്മാരായ ജാഫര്‍ ഇടുക്കി , സാബുമോന് എന്നിവര്‍ അടക്കം ഏഴുപേരെയാണ് നുണപരിശോധന നടത്തുക . ചോദ്യം ചെയ്യല്‍ വഴി കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന ആവശ്യമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു . കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും .
തിരുവന്തപുരം സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് സിബിഐ സുപ്രണ്ടാണ് നുണ പരിശോധന നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് . കോടതിയില്‍ നുണപരിശോധനയ്ക്ക് തയ്യാര്‍ ആണെന്ന് ജാഫര്‍ ഇടുക്കി , സാബുമോന് എന്നിവര്‍ ഉള്‍പ്പടെ ഏഴുപേരും കോടതിയില്‍ അറിയിച്ചിരുന്നു .
കലാഭവന്‍ മണിയുടെ അസ്വഭാവിക മരണത്തെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുഹൃത്തക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത് .
ഫോറന്‍സിക് പരിശോധന ഫലങ്ങളിലെ വൈരുദ്ധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് നല്‍കിയിരുന്ന ഹര്‍ജ്ജിയിലാണ് ഹൈകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത് .
Discussion about this post