പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ പേരുകള്‍ പുറത്ത് വരാനുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. താന്‍ ചില പേരുകള്‍ വെളുപ്പെടുത്തിയാല്‍ പലര്‍ക്കും പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരും. അരുവിക്കര തിരഞ്ഞെടുപ്പൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും താന്‍ ശിക്ഷിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോവുന്നതിന് മുന്‍പ് തന്നെ പേരുകള്‍ വെളിപ്പെടുത്തുമെന്നും സരിത എസ് നായര്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പില്‍ ഇടയാറന്മുള സ്വദേശിയെ കബളിപ്പിച്ച കേസില്‍ ശിക്ഷിക്കപെട്ടതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സരിത എസ് നായര്‍ രംഗത്ത് വന്നത്. സംരക്ഷിക്കാമെന്ന് പറഞ്ഞവര്‍ തന്നെ സംരക്ഷിച്ചില്ലെന്നും, കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും സരിത പറഞ്ഞു. ഭരണത്തിലിരിക്കുന്ന ചിലരുമായി ബന്ധമുണ്ടെന്ന് സരിത വെളിപ്പെടുത്തിയതായി ചില ചാനലുകളും വാര്‍ത്ത പുറത്ത് വിട്ടു.
മന്ത്രിമാരും,മറ്റുള്ളവരും പറഞ്ഞ് വിശ്വസിപ്പിച്ചത് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ബന്ധം ഇല്ലാതെ സോളാര്‍ പോലൊരു പദ്ധതിക്ക് പ്രവര്‍ത്തിക്കാനാവില്ല. സോളാറുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായിട്ടുണ്ട്. താന്‍ ചില വെളുപ്പടുത്തലുകള് നടത്തിയാല്‍ പലര്‍ക്കും പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും സരിത പറഞ്ഞു.
.
ജോസ് കെ മാണിയും താനും തമ്മിലുള്ള ബന്ധം ചികയേണ്ട. അതിനെക്കാള്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും സരിത പറഞ്ഞു.
Discussion about this post