ശബരിമരയില്‍ യുവതികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ആചാരങ്ങളിലെ അവിഭാജ്യ ഘടകമല്ലെന്ന വാദം സുപ്രിം കോടതിയില്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല. ബ്രഹ്മചര്യത്തെ ബാധിക്കുമെന്നത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന വാദത്തിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയാണ് സര്‍ക്കാരിന്റെ നിലപാട് എഴുതി നല്‍കിയത്.
സ്ത്രീകള്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. പത്ത് വയസ്സ് ഉള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാനാകില്ല. 2007 വരെ 35 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകാമായിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയര്‍ത്തിയത്. 35 വയസ്സ് ഉള്ള യുവതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകാമെങ്കില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
പുനപരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയ വാദത്തിലാണ് യുവതി പ്രവേശത്തെ ശക്തമായി അനുകൂലിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചത. മറ്റുള്ളവരുടെ വാദങ്ങള്‍ ഇനി പരിശോധിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
Discussion about this post