പുല്‍വാമയിലുണ്ടായ ഭീകരരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ജമ്മുകശ്മീരില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കുന്നത് പ്രത്യേക വിമാനത്തില്‍. കശ്മീരില്‍ എത്തയ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗും ജമ്മു കാശ്മീര്‍ പോലീസ് പോലിസ് മോധാവി ദില്‍ബാഗ് ജവാന്‍മാരുടെ മൃതദേഹങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു .വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഡല്‍ഹിയിലേക്ക്
തലസ്ഥാനനഗരിയില്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങി നിരവധി ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. മരിച്ചവരില്‍ ഇതുവരെ 37 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ്.
മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചശേഷം ജവാന്മാരുടെ സംസ്ഥാനങ്ങളിലേക്ക് വിമാന മാര്‍ഗ്ഗം എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post