വായുജിത്ത് –മാധ്യമപ്രവര്ത്തകന്
ബട്ല ഹൗസ് എന്‍കൗണ്ടര്‍ ഓര്‍മ്മയുണ്ടോ ?
2008 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയും രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരും കൊല്ലപ്പെട്ട സംഭവം ?
നികൃഷ്ടമായ കോണ്‍സ്പിരസി തിയറിയുടെ അങ്ങേയറ്റം മാദ്ധ്യമങ്ങളിലും രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന ഒരു കാലമായിരുന്നു അത് . ജമാ അത്തെ ഇസ്ലാമിയന് മുഖ പത്രത്തില്‍ ഓരോ ദിവസവും കോണ്‍സ്പിരസി തിയറിയുടെ വെണ്ടയ്ക്കയായിരുന്നു നിരത്തിയിരുന്നത്.
ഏഴ് ഗ്യാലന്ററി അവാര്‍ഡുകള്‍ നേടിയ ഏറ്റുമുട്ടല്‍ വിദഗ്ദ്ധന് മോഹന്‍ ചന്ദ് ശര്‍മ്മയെ പൊലീസ് വകുപ്പിലുണ്ടായ തമ്മില്‍ തല്ലിന്റെ ഭാഗമായി പൊലീസുകാര്‍ തന്നെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വെറുതെ വേട്ടയാടുകയാണെന്നുമായിരുന്നു ആരോപണം.
അവസാനം മനുഷ്യാവകാശ കമ്മീഷനും കോടതിയും ഒക്കെ ഈ കോണ്‍സ്പിരസി തിയറി എടുത്ത് തോട്ടില്‍ കളയുമ്പോഴേക്കും ഒരു ചെറിയ വിഭാഗത്തെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ഈ അര്‍ബന്‍ മൗലികവാദികള്‍ക്ക് കഴിഞ്ഞിരുന്നു. അന്നത്തെ കോലാഹലങ്ങളിലേക്ക് ഒന്ന് പോയി നോക്കൂ. ഞെട്ടിപ്പോകുന്ന വിധത്തിലായിരുന്നു പല രാഷ്ട്രീയ സംഘടനകളുടേയും പെരുമാറ്റമെന്ന് മനസ്സിലാകും .
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ 2008 ഒക്ടോബറില്‍ യുദ്ധം ചെയ്യാന്‍ പോയി ചില മലയാളി ഭീകരര്‍ ചത്ത സംഭവമായിരുന്നു മറ്റൊന്ന് . അവര്‍ മലയാളികളല്ല , ഭീകരരല്ല , മുസ്ലിങ്ങളല്ല എന്നൊക്കെയുള്ള വാദങ്ങളുമായി അന്നും മൗദൂദിയന്‍ മാദ്ധ്യമങ്ങളും പോപ്പുലര്‍ ഫ്രണ്ട് അനുകൂലികളും ഇറങ്ങി. ഇന്റലിജന്‍സ് ബ്യൂറോ മുസ്ലിം യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്ത് കശ്മീരില്‍ കൊണ്ടു പോയി യുദ്ധം ചെയ്യിച്ച് കൊല്ലുന്നു എന്നൊക്കെയായിരുന്നു ആരോപണം. അന്നും കുറെ പേരെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
2008 നവംബര്‍ 26 ലെ ഞെട്ടിക്കുന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇതേപടി തന്നെ ഇവര്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ കൊണ്ട് നിറച്ചു. മൊസാദ് , ഐബി , ആര്.എസ്.എസ് , സി.ഐ.എ കൂട്ടുകെട്ടാണ് ആക്രമണം നടത്തിയതെന്ന് സമര്‍ത്ഥിച്ചു. കോണ്‍ഗ്രസുകാരനായ അബ്ദുല്‍ റഹ്മാന് ആന്തുലെ കോണ്‍സ്പിരസി തിയറികള്‍ക്ക് പിന്തുണ കൊടുത്തു. ഭീകരന് കയ്യില്‍ ചരട് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു തീവ്രവാദികള്‍ ആക്രമണം നടത്തിയെന്ന് ദേശാഭിമാനി പത്രം വരെ എഴുതി.
പാകിസ്ഥാന് പത്രത്തില്‍ അമരേഷ് മിശ്രയെന്ന് പന്നന്‍ എഴുതിയ ,സി.ഐ.എ മൊസാദ് ആര്.എസ്.എസ് അച്ചുതണ്ടാണ് ആക്രമണത്തിനു പിന്നിെലന്ന് പറയുന്ന ലേഖനം തേജസ്സ് അതേപടി മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. കാര്‍ക്കറെയെ കൊന്നതാരെന്ന കോണ്‍സ്പിരസി പുസ്തകം മലയാളത്തിലാക്കി പ്രചരിപ്പിച്ചു
തുക്കാറാം ഓംബ്ലെ എന്ന ധീര ദേശാഭിമാനിയായ പൊലീസുകാരന് സ്വന്തം ജീവന് കളഞ്ഞ് അജ്മല്‍ അമീര്‍ കസബെന്ന ഭീകരനെ പിടിച്ചില്ലായിരുന്നെങ്കില്‍ ഈ കോണ്‍സ്പിരസി തിയറികളും കൊണ്ട് ഇവര്‍ ഈ നാടിനെ മൊത്തമായിത്തന്നെ തെറ്റിദ്ധരിപ്പിക്കുമായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു പ്രചാരണങ്ങള്‍..
ജമ അത്തെ ഇസ്ലാമിയന് മാദ്ധ്യമങ്ങളും പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ്സും മാത്രമായിരുന്നില്ല. കോണ്‍ഗ്രസുകാരായ എ.ആര് ആന്തുലേയും ദിഗ്വിജയ് സിംഗും ഒളിഞ്ഞും തെളിഞ്ഞും സിപിഎം ബുദ്ധിജീവികളും അവര്‍ക്കൊപ്പം ഉപജാപക സിദ്ധാന്തങ്ങളെ പിന്തുണച്ചു. മുസ്ലിം യുവാക്കളെ വെറുതെ ഭീകരരാക്കുന്നു എന്ന് കണ്ണീരില്‍ ചാലിച്ച് എഴുതി നിറച്ചു . മുസ്ലിങ്ങള്‍ക്കിടയില്‍ എത്രത്തോളം അരക്ഷിതാവസ്ഥയുണ്ടാക്കാമോ അതെല്ലാം ചെയ്തു.
പാര്‍ലമെന്റ് ആക്രമിച്ചത് ബീഹാറില്‍ നിന്നുള്ള ആര്.എസ്.എസുകാരാണെന്ന് പ്രചരിപ്പിച്ച കമ്യൂണിസ്റ്റ് സഹയാത്രികര്‍ ഇവിടെയുണ്ടായിരുന്നു. കാര്‍ഗിലില്‍ പാകിസ്ഥാന് യുദ്ധം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചവരും ഇവിടെ ഉണ്ടായിരുന്നു . പിന്നീട് കാര്‍ഗിലില്‍ കൊല്ലപ്പെട്ട പാക് പട്ടാളക്കാരെ ഷഹീദായി പാകിസ്ഥാന് അംഗീകരിച്ചപ്പോള്‍ ആ പഴയ പ്രചാരണത്തെ തിരുത്തി അവരൊന്നും ഒരു വാക്കു പോലും മിണ്ടിയിട്ടില്ല.
ഇപ്പോള്‍ ദാ പുല്‍വാമ ആക്രമണത്തെ തുടര്‍ന്നും അവര്‍ ഇറങ്ങിയിട്ടുണ്ട് . അഞ്ച് വര്‍ഷം മിണ്ടാതിരുന്ന ജെയ്ഷ് ഇ മുഹമ്മദ് പൊടുന്നനെ അവതരിച്ചത്രെ . എന്തൊരു നികൃഷ്ടമായ ആരോപണമാണിത് ?
2015 നവംബര്‍ 25 ന് കുപ്വാരയിലെ താങ്ധാറില് സൈനിക ക്യാമ്പ് ആക്രമിച്ചത് ജെയ്ഷ് ഇ ഭീകരരാണ് ? അന്ന് മൂന്ന് ഭീകരരെ സൈന്യം വധിച്ചു . ക്യാമ്പിലെ ജനറേറ്ററ്റ് ഓപ്പറേറ്ററെ ഭീകരര്‍ കൊലപ്പെടുത്തി ? 2016 ജനുവരി 2 ന് പത്താന്‍കോട്ട് എയര്‍ഫോഴ്സ് കേന്ദ്രം ആക്രമിച്ച് ഏഴു സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമായതിനു പിന്നില്‍ ജെയ്ഷ് ആണ് .അന്ന് അഞ്ച് ഭീകരരും കൊല്ലപ്പെട്ടു .ആഗസ്റ്റ് 17 ന് ബാരാമുള്ളയില്‍ സൈനിക വ്യൂഹത്തെ ആക്രമിച്ച് രണ്ട് സൈനികരെ വധിച്ചു. സെപ്റ്റംബര്‍ 7 ന് ഹന്ദ്വാരയില് വീണ്ടും ആക്രമണം.
സെപ്റ്റംബര്‍ 18 ന് ഉറിയില്‍ ആക്രമണം നടത്തിയത് ജെയ്ഷാണ് . അന്ന് പതിനെട്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. 2017 ഏപ്രില്‍ 27 ന് കുപ്വാരയിലെ പഞ്ചഗണില് ജെയ്ഷ് ആക്രമണം ഉണ്ടായി. 3 സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 26 ന് പൊലീസ് ക്യാമ്പ് ആക്രമിച്ചതില്‍ എട്ട് സുരക്ഷ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 3 ന് ശ്രീനഗര്‍ ബിഎസ്എഫ് ക്യാമ്പ് ആക്രമിച്ചു.
2014 മുതല്‍ 2017 വരെ ജെയ്ഷ് ഇ മൊഹമ്മദ് നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത് നാല്‍പ്പതോളം സൈനികരാണ് . അന്‍പതിലധികം ജെയ്ഷ് ഭീകരരും കൊല്ലപ്പെട്ടു. ഇതില്‍ മൗലാന മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളായ ഉസ്മാനും തല്‍ഹ റഷീദും ഉള്‍പ്പെട്ടിരുന്നു.
എന്നിട്ടും പറയുകയാണ് . തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജെയ്ഷെ മുഹമ്മദ് പൊട്ടിവീണെന്ന് !
ആരും ഭീകരരാകുന്നില്ല എല്ലാവരേയും ആരോ നിര്‍ബന്ധിച്ച് ഭീകരരാക്കുകയാണ് . പിന്നില്‍ ഐബി ആണ് , റോ ആണ് , ആര്.എസ്.എസ് ആണ് . ഇതെല്ലാം അവരുടെ കളിയാണ് . ഇതൊക്കെയായിരുന്നു വാദങ്ങള്‍ . മൗദൂദിയന്‍ മാദ്ധ്യമങ്ങളും പോപ്പുലര്‍ ഫ്രണ്ട് നാവുകളും ഇത് നിരന്തരം പറഞ്ഞു. അവര്‍ക്ക് കുടപിടിക്കാന്‍ ചില ഇടതുപക്ഷ മാദ്ധ്യമ പ്രവര്‍ത്തകരും , സിപിഎം ബുദ്ധിജീവികളും .
ഒടുവിലെന്തായി ..
കേരളത്തിലെ കണ്ണൂരില്‍ നിന്ന് കളി അങ്ങ് അന്തര്‍ദ്ദേശീയമായി . ഇപ്പോള്‍ മലയാളികള്‍ പോകുന്നത് ഐഎസിലേക്കാണ് . സിറിയയില്‍ പോയി ആഗോള ഭീകരവാദത്തിനൊപ്പമാണ് യുദ്ധം . ഇത്തരത്തില്‍ പെട്ട ഇരുപതിലധികം കേസുകളാണ് ഇന്ന് കേരളത്തില്‍ നിന്നു മാത്രം എന്‍.ഐ.എ അന്വേഷിക്കുന്നത്.
എന്നിട്ടും ഇപ്പോഴും പഴയ പല്ലവി തന്നെ തുടരുന്നത് സാമൂഹിക മാദ്ധ്യമങ്ങളില്‍ നമുക്ക് കാണാം ..
ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടന ഉണ്ടോ എന്ന് തന്നെ ഇവര്‍ക്ക് സംശയമാണ്. ലഷ്കര്‍ ഇ തോയ്ബ എന്നത് പാകിസ്ഥാനിലെ ഏതോ ജീവകാരുണ്യ സംഘടനയാണ്. പാകിസ്ഥാന് ഇന്ത്യയില്‍ ആക്രമണം നടത്തുന്നില്ല .
ഇസ്ലാമിക ഭീകര വാദം ഒരു മിഥ്യയാണ് . വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചത് ജൂതന്മാരാണ് . മുംബൈ ആക്രമണം നടത്തിയത് ആര്.എസ്.എസുകാരാണ് . ബ്ലാ ..ബ്ലാ..
ജെയ്ഷ് എ മൊഹമ്മദ് എന്നൊരു ഭീകര സംഘടന ഉണ്ടെന്ന് അംഗീകരിച്ചു തരുമോ നിങ്ങള്‍ ? ഭീകര സംഘടന എന്ന് വേണ്ട ഒരു സംഘടന .. അത്രയെങ്കിലും ?
ആദില്‍ അഹമ്മദ് ദറിന്റെ വീഡിയോ കണ്ടുവോ .. ( ഓ അതു പിന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഷൂട്ട് ചെയ്യാമല്ലോ .. അതോര്‍ത്തില്ല )
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ജെയ്ഷെ മൊഹമ്മദ് നടത്തുന്ന അറ്റാക്കുകളെപ്പറ്റി മുകളില്‍ പറഞ്ഞത് നേരത്തെ അറിഞ്ഞിരുന്നോ ? .. ചത്തു തുലഞ്ഞ ഭീകരരെപ്പറ്റി അറിയാമോ ?
മിനിമം മൗലാന മസൂദ് അസറും ഹാഫിസ് സയിദും ഉണ്ടെന്നെങ്കിലും സമ്മതിക്കണം .. പ്ലീസ് .. ഞങ്ങളൊക്കെ അവരുടെ വീഡിയോ കണ്ടിട്ടുണ്ട് .അവരൊക്കെ ആ വീഡിയോയില്‍ അനങ്ങുന്നുണ്ട്. അതാണ്.. അതെങ്കിലും സമ്മതിക്കണം !..!
ഭീകരരെ നമുക്ക് നേരിടാം . ഒന്നുമില്ലെങ്കിലും അവന് ആയുധമെടുത്ത് യുദ്ധത്തിനു വരികയാണല്ലോ … നമ്മുടെ കയ്യില്‍ ആയുധമുണ്ടെങ്കില്‍ തിരിച്ച് വെടിവെക്കാം . ഇല്ലെങ്കില്‍ രാജ്യത്തിനു വേണ്ടി മരിക്കാം..
പക്ഷേ
മേല്‍പ്പറഞ്ഞ ഉപജാപക നികൃഷ്ട ജന്മങ്ങളെ , കൊടും വിഷങ്ങളെ നാമെങ്ങനെയാണ് നേരിടുക ?
Discussion about this post