അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിലെ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. പ്രത്യേക ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യാപേക്ഷ തള്ളിയത്.
3,600 കോടി രൂപയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കൃസ്ത്യന്‍ മിഷേലിനെ അറസ്റ്റ് ചെയ്തത്. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നാണ് കൃസ്ത്യന്‍ മിഷേലിനെതിരെ കേസെടുത്തത്.
ഡിസംബര്‍ 22, 2018നായിരുന്നു കൃസ്ത്യന്‍ മിഷേലിനെ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തത്.
അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് കൃസ്ത്യന്‍ മിഷേല്‍. ഗൈഡോ ഹാഷ്‌കെ, കാര്‍ലൊ ഗെരോസ് എന്നിവരാണ് മറ്റ് രണ്ട് പേര്‍.
Discussion about this post