കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പരിഹസിച്ച അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടിനെയാണ് ജയശങ്കര്‍ രൂക്ഷമായി പരിഹസിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല എന്നിങ്ങനെ പോകുന്നു പരിഹാസങ്ങള്‍.
ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം ചുവടെ:
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1902813496515034/?type=3&__xts__%5B0%5D=68.ARCV8DO_vxlOiDMxOJRUGN-OG8CRL0IGK0UddyZZQ–6CoKC_VfjyvvxLQqUmQS5qprfJhO-YL4prfYL5Za8_qrnUQyHQIVAk65KS45dIP7EUmzs7Zd3LYIVnAHZpMKCPo6ye7wmaHjqvZhzbNXyIXPg2dqBWwrAVtTociIXmRnPrf3z9_Zjiami72GmZFkoRz2hJll1RYq5uU-Foq4sA6_-jcLn1X6yZ_r42tPsX5yTc1ikD9n1Xm1YF8FlDoIxjr1UKwKcYZ3fSEO8snem8hpSVKkmDXQqKLLOW2TOWv38xV9u_FGWG3aCVJPTX5wPi9Vgob0ThXRHDzqzhG9o27E2Eg&__tn__=-R
പങ്കില്ല, പങ്കില്ല, പാര്‍ട്ടിക്കു പങ്കില്ല.
കാസര്‍കോട് ജില്ലയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല.
മാന്യരേ, അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങള്‍ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികള്‍.
സത്യമേവ ജയതേ!
Discussion about this post