ഇന്ത്യയ്ക്കായി യുദ്ധക്കളത്തില്‍ വീരമൃത്യുവരിച്ച വീര ജവാന്മാരുടെ പേരുകള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തി ജവാന്മാര്‍ക്കുള്ള ആദരം അര്‍പ്പിക്കുകയാണ് അഭിഷേക് ഗൗതം . ഇതുവരെ 591 പച്ചകുത്തലാണ് അഭിഷേകിന്റെ ശരീരത്തില്‍ ഉള്ളത് . ഇതില്‍ തന്നെ 559 എണ്ണം കാര്‍ഗിലില്‍ ജീവന്‍ നഷ്ടമായ ജവാന്മാരുടെ പേരുകളാണ് .
ജവാന്മാരുടെ മാത്രമല്ല , മഹാത്മാഗാന്ധി , ഭഗത് സിംഗ് , സുഭാഷ് ചന്ദ്രബോസ് , ശിവജി , വിവേകാനന്ദന്‍ എന്നിവരുടെ പേരുകളും ചിത്രങ്ങളും ഇയാള്‍ പച്ചകുത്തിയിട്ടുണ്ട് . എട്ടുദിവസം എടുത്താണ് ഇയാള്‍ പച്ചകുത്തല്‍ പൂര്‍ത്തിയാക്കിയത് . ഈ ജൂണില്‍ ഇന്ത്യ മുഴുവന്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ് ഇയാള്‍ . ഓരോ ദിവസം ഓരോ ജാവന്റെ കുടുംബങ്ങളെ നേരില്‍ കാണുകയാണ് യാത്രയുടെ ലക്‌ഷ്യം . ഇത്തരമൊരു യാത്രയില്‍ 15000 കിലോമീറ്റര്‍ താണ്ടുമെന്ന് ഗൗതം പറഞ്ഞു .
ജൂലൈ 24-26 തിയതികളില്‍ കാര്‍ഗില്‍ യുദ്ധ വാര്‍ഷികത്തില്‍ ദ്രാസ് മേഖലയില്‍ നടക്കുന്ന പരിപാടിയിലും അഭിഷേക് പങ്കെടുക്കും .
2017ല്‍ ഗൗതം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു . അന്ന് ഒരു അപകടത്തില്‍ നിന്നും അഭിഷേകിന്റെ സുഹൃത്തുക്കളെ രക്ഷിച്ചത് സൈനികര്‍ ആയിരുന്നു . അന്ന് തീരുമാനം എടുത്തതാണ് സൈനികര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നത് . അതിന് ശേഷമാണ് ശരീരത്തില്‍ പച്ചകുത്താല്‍ തീരുമാനിച്ചതെന്ന് അഭിഷേക് പറയുന്നു .
Discussion about this post