കാസര്‍ഗോഡ്കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല.സുരക്ഷാ പ്രശ്‌നങ്ങളാണ് വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ കാരണം
നേരത്തെ ഒൗദ്യോഗിക പരിപാടികള്‍ക്കായി കാസര്‍ഗോഡ് എത്തുന്ന മുഖ്യമന്ത്രി കൃപേഷിന്റെയും ശരത്‌ലാലിന്‍റെയും വീടുകള്‍ സന്ദര്‍ശിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചിരുന്നു
വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം ഇവിടെ സന്ദര്‍ശനം നടത്താനായിരുന്നു തീരുമാനം. അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ സുരക്ഷ ശക്തമാക്കി. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണു തീരുമാനം.
Discussion about this post