പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കെ.മുരളീധരന്‍.ഷുഹൈബ് വധം പൊലെയാണ് പോക്കെങ്കില്‍ നിയമം കൈയ്യിലെടുക്കേണ്ടി വരും.വേണ്ടി വന്നാല്‍ ആയുധമെടുക്കാമെന്ന് സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് മറക്കണ്ട എന്നും മുരളീധരന്‍ പറഞ്ഞു.ഈ യാഥാര്‍ഥ്യം കോടിയേരിയും പിണറായിയും മനസിലാക്കിയാല്‍ നല്ലതെന്നും മുരളീധരന്‍ വ്യക്തമാക്കി.
അരുംകൊല നടത്തിയാല്‍ ഏഴു ദിവസത്തെ നോട്ടീസ് നല്‍കി ഹര്‍ത്താല്‍ നടത്താനാകുമോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് കൂട്ടി ചേര്ത്തു. കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ കാസര്‍കോട് നടന്നതുപോലുള്ള അരുംകൊലകള്‍ ഉണ്ടായാല്‍ ഇനിയും ഹര്‍ത്താലുകള്‍ നടത്തുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
അരുംകൊല നടത്തിയതിന് ശേഷം സഞ്ചയനമോ, അടിയന്തരമോ കഴിഞ്ഞിട്ട് വേണോ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ഹര്‍ത്താല്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസിനൊപ്പമാണ് താന്‍. ഇനിയും അരുംകൊല നടത്തിയാല്‍ വീണ്ടും ഹര്‍ത്താല്‍ നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. അരുംകൊല ഉണ്ടായാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ ആയുധമാണ് ഹര്‍ത്താല്‍. ആ വികാരം കോടതി മനസ്സിലാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു
Discussion about this post