തെരഞ്ഞെടുപ്പ് പ്രചരണജാഥകള്‍ക്ക് തുടക്കമിടാന്‍ തയ്യാറടുത്ത് ബിജെപിയും.സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന നാല് മേഖല ജാഥകള്‍ അടുത്തമാസം 5ന് തുടങ്ങാന്‍ പാലക്കാട്ട് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കാന്‍ കൂടുതല്‍ കേന്ദ്രനേതാക്കളും അടുത്തമാസം ആദ്യവാരം കേരളത്തിലെത്തും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുളള ഭിന്നത നിലനില്ക്കുന്നതിനടെയാണ് മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥകള്‍ക്ക് ബിജെപി തുടക്കമിടുന്നത്. നാല് മേഖലകളായാണ് പരിവര്‍ത്തന യാത്ര. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലാജാഥകള്‍ യഥാക്രമം കെ സുരേന്ദ്രന്, എ എന്‍ രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, എം ടി രമേഷ് എന്നിവര്‍ നയിക്കും.
പാലക്കാട് ചേര്‍ന്ന സംസ്ഥാന നേതൃത്വയോഗം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 26ന് നടക്കുന്ന കമല്ജ്യോതിയില് , വിവിധ കേന്ദ്ര പദ്ധതികളുടെ സഹായം ലഭിച്ച ഗുണഭോക്താക്കളെ അണിനിരത്തി ദീപം തെളിക്കും . 28ന് പ്രധാനമന്ത്രി നടത്തുന്ന വീഡീയോ കോണ്‍ഫ്രന്‍സിംഗില്‍ സംസ്ഥാനത്തെ 280 കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ പങ്കെടുപ്പിക്കും . മാര്‍ച്ച് രണ്ടിന് ബൂത്ത് അടിസ്ഥാനത്തില്‍ ബൈക്ക്റാലിയും സംഘടിപ്പിക്കും
രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, സദാനന്ദഗൗഡ തുടങ്ങി നേതാക്കളുടെ വന്‍ നിര കേരളത്തിലെത്തുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്ണയമുള്പ്പെടെയുളള പരിപാടികള്‍ ഇതിന് ശേഷമേ തുടങ്ങു എന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post