ജമ്മു കാശ്മീരില്‍ വന്‍ സേനാ വിന്യാസം . 100 കമ്പനി കേന്ദ്രസേനയാണ് ശ്രീനഗറില്‍ വെള്ളിയാഴ്ച രാത്രി എത്തിയിരിക്കുന്നത് . വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത് . ഇതിനു പിന്നാലെയാണ് കേന്ദ്രസേനയെ അടിയന്തരമായി ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത് .
യാസിന്‍ മാലിക്കിന് പുറമേ കശ്മീരിലെ വിഘടനവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെയും ജമ്മുകാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇത് പ്രതിഷേധത്തിന് കാരണമായേക്കാം എന്ന് മുന്നില്‍ കണ്ടുകൊണ്ടാണ് ശ്രീനഗറില്‍ 100 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി വിമാനമാര്‍ഗം എത്തിച്ചിരിക്കുന്നത് .
Discussion about this post