എ.ഐ.എ.ഡി.എം.കെ ലോകസഭാംഗം എസ് രാജേന്ദ്രന് കാര്‍ അപകടത്തില്‍ മരിച്ചു . ഇന്ന് രാവിലെ ടിണ്ടിവനത്തിന് സമീപമാണ് അപകടമുണ്ടായത് .
വില്ലുപുരം മണ്ഡലത്തില്‍ നിന്നുമുള്ള പാര്‍ലിമെന്റ് അംഗമാണ് രാജേന്ദ്രന് . രാജേന്ദ്രന് സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനില്‍ ഇടിക്കുകയായിരുന്നു . ഉടന്‍ തന്നെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .
എം.പിയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .
Discussion about this post