ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടുന്നു . കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു സൈനികന് പരിക്കേറ്റു . ഒരു കാശ്മീര്‍ പോലീസ് ഡിഎസ്പി അമന്‍ താക്കൂര്‍ വീരമൃത്യുവരിച്ചു . ഏറ്റുമുട്ടല്‍ തുടരുകയാണ് .
സിആര്‍പിഎഫും – കശ്മീര്‍ പോലീസും സംയുക്തമായിട്ടാണ് തീവ്രവാദികളോട് ഏറ്റുമുട്ടല്‍ നടത്തുന്നത് . ഏറ്റുമുട്ടലില്‍ സൈന്യം 3 തീവ്രവാദികളെ കൊലപ്പെടുത്തി .
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം കുല്‍ഗാം ജില്ലയിലെ തുരിഗാം മേഖലയിലെ ഒളിത്താവളം വളയുകയായിരുന്നു .
Discussion about this post