അയോദ്ധ്യ രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി സുപ്രീം കോടതിയില്‍. അയോദ്ധ്യാ രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ഇതേപ്പറ്റിയുള്ള ഹര്‍ജി പ്രത്യേകമായി പരിഗണിക്കണമെന്നും സുബ്രഹ്മണ്യന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട ബെഞ്ച് സുബ്രഹ്മണ്യന് സ്വാമിയോട് വാദം നടക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 26നാണ് അയോദ്ധ്യാ രാമജന്മഭൂമിക്കേസ് സുപ്രീം കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എസ്.എ.നസീര്‍ എന്നിവരാണ് ഹര്‍ജികള്‍ പരിഗണിക്കുക.
Discussion about this post