പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിനുപയോഗിച്ചത് മിറാഷ് 2000 വിമാനങ്ങളാണ്. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ മൂന്നിടങ്ങളിലെ ഭീകരവാദ പരിശീലന ക്യാമ്പുകളിലാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലകോട്ട്, മുസ്സാഫര്‍ബാദ്, ചാക്കോട്ടി എന്നിവടങ്ങളിലെ ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാമ്പുകളെയാണ് ഇന്ത്യ ഇല്ലായ്മ ചെയ്തത്. ഏകദേശം 300 പേര്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആക്രമണത്തിനുപയോഗിച്ച മിറാഷ് 2000 വിമാനങ്ങള്‍ ഇതിന് മുന്‍പ് 1999ലെ കാര്‍ഗില്‍ യുദ്ധത്തിലാണുപയോഗിച്ചത്. ആണവായുധങ്ങള്‍ വഹിക്കാന്‍ കെല്‍പുള്ള രണ്ട് ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളിലൊന്നാണ് മിറാഷ് 2000. 6,350 കിലോഗ്രാം വരെ വരുന്ന ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട് മിറാഷ് 2000ന്. മണിക്കൂറില്‍ 2,336 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും മിറാഷ് 2000ന്. പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും അമരിക്കയ്ക്കും മേലെ വ്യോമസേനയുടെ സ്വകാര്യ അഹങ്കാരമാണ് മിറാഷ് 2000. ഈ വിമാനത്തിന് അമേരിക്കന്‍ നിര്‍മ്മിത എഫ് 16, എഫ് 18 എന്നീ പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്.
ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷനാണ് മിറാഷ് 2000 നിര്‍മ്മിച്ചത്. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവുമുള്ള മിറാഷിന്റെ വിങ്‌സ്പാന്‍ 9.13 മീറ്ററാണ്. ഇന്ത്യ 1985ലാണ് മിറാഷ് 2000 ആദ്യമായി കമ്മീഷന്‍ ചെയ്തത്.
Discussion about this post