ജമ്മു കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണു. സാങ്കേതിക തകരാറ് മൂലമാണ് അപകടം നടന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മധ്യ കശ്മീര്‍ മേഖലയിലെ ബുഡ്ഗാം ജില്ലയിലെ ഗരെണ്ട് കലന്‍ ഗ്രാമത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് വീണത്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്ന വിമാനം പിന്നീട് ഒരു തുറസ്സായ സ്ഥലത്താണ് വന്ന് പതിച്ചത്. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചത് മൂലമാണ് തകര്‍ച്ച സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം സംഭവത്തില്‍ ആളപയാമുണ്ടോയെന്ന കാര്യത്തെപ്പറ്റി വ്യോമസേന സ്ഥിരീകരണം നല്‍കിയിട്ടില്ല.
Discussion about this post