പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയതിന് മറുപടിയായി രണ്ടാമതൊരു മിന്നലാക്രമണം ഇന്ത്യ നടത്തിയതിനെപ്പറ്റി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ തന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് ആരോടും വെളിപ്പെടുത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വെച്ച് നടന്ന ദേശീയ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
16ാം ലോക്‌സഭയുടെ പ്രവര്‍ത്തനത്തെപ്പറ്റിയും മോദി സംസാരിച്ചു. 16ാം ലോക്‌സഭയില്‍ 205 ബില്ലുകള്‍ പാസാക്കപ്പെട്ടുവെന്ന് മോദി ചൂണ്ടിക്കാട്ടി. ഇത് 15ാം ലോക്‌സഭയെക്കാള്‍ 20 ശതമാനം കൂടുതല്‍ ഉത്പാദനക്ഷമതയാണെന്ന് മോദി പറഞ്ഞു.
Discussion about this post